തിരുവല്ല: മാർത്തോമ്മാ ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ മൽസരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കാലടി ശ്രീശങ്കരയെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കോട്ടയം ബെസേലിയോസ് സെമിയിൽ പ്രേവേശിച്ചു. രണ്ടാം ക്വാർട്ടറിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ്, മൂവാറ്റുപുഴ നിർമല കോളേജിനെ പരാജയെടുത്തി സെമിയിൽ പ്രേവേശിച്ചു (21). ഇന്ന് വൈകിട്ട് 3.30ന് മൂന്നാം ക്വാർട്ടറിൽ ചങ്ങനാശേരി എസ്.ബി കോളേജ് പഴഞ്ഞി എം.ഡി കാേളേജിനെ നേരിടും. തുടർന്ന് അവസാന ക്വാർട്ടറിൽ തൃശൂർ സെന്റ് തോമസ്, എറണാകുളം മഹാരാജാസിനെ നേരിടും.