13-dcc-kallani
ഡി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ പതിനെട്ടാം ദിവസത്തെ പര്യടനം കീരുകുഴിയിൽ കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കല്ലാനി ക്യാ്ര്രപൻ ബാബു ജോർജ്ജിന് പതാക കൈമാറി നിർവ്വഹിക്കുന്നു.

പന്തളം: ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ പതിനെട്ടാം ദിവസത്തെ പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രഘു പെരുംപുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു ഫിലിപ്പ്, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ്‌കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, ബി. നരേന്ദ്രനാഥ്, ഡി.എൻ ത്രിദീപ്, ഏഴകുളം അജു, ഹരികുമാർ പൂതങ്കര, എസ്. ബിനു, പന്തളം പ്രതാപൻ, പഴകുളം ശിവദാസൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോൺ, തട്ടയിൽ ഹരികുമാർ, മണ്ഡലം പ്രസിഡന്റുമാരായ നൗഷാദ് റാവുത്തർ, വിജയകുമാർ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കൊടുമണ്ണിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഇന്നത്തെ പര്യടനം രാവിലെ 9 ന് തുമ്പമണ്ണിൽ ആരംഭിച്ച് വൈകിട്ട് 7 ന്പന്തളം ടൗണിൽ സമാപിക്കും.