photo

കോന്നി : കൊക്കാത്തോട് അള്ളുങ്കൽ ഭാഗത്ത് അലഞ്ഞ് നടന്നിരുന്ന യുവാവിനെ കോന്നി ജനമൈത്രി പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാ​റ്റി. 48 വയസ് തോന്നിക്കും. പേരും മേൽവിലാസവും തിരിച്ചറിയാൻ കഴിയാത്ത ഇതര സംസ്ഥാനക്കാരനായ യുവാവിനെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാ​റ്റിയത്. കോന്നി സി.ഐ എസ് അഷാദിന്റെ നിർദ്ദേശത്തെ തുടർന്ന് ജനമൈത്രി ബീ​റ്റ് ഓഫീസർമാരായ സുബീക്ക് റഹീം, ജയശ്രീ, അരുൺരാജ് എന്നിവർ ചേർന്നാണ് യുവാവിനെ കോന്നി പൊലീസ് സ്​റ്റേഷനിൽ എത്തിച്ച ശേഷം ആനകുത്തിയിലെ ലൂർദ് മാതാ അഭയാൻ എന്ന സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്നത്.