കോയിപ്രം : ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമയ പദ്ധതിയുടെ ഭാഗമായി കോയിപ്രം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.ബിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കൺവീനർ ഡോ. ജി. ഷീബ പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് വത്സലകുമാരി, ബിജു.എം. ആർ, ശ്രീലത.കെ എന്നിവർ സംസാരിച്ചു .ഡോ. ജി. ഷീബ, സൈക്കോളജിസ്റ്റ് എൻ. കെ. നീതുമോൾ എന്നിവർ ക്ളാസെടുത്തു.