പത്തനംതിട്ട: സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കരുടെ 151ാമത് ജയന്തിയും സ്മാരകത്തിന്റെ 31ാംമത് വാർഷികവും 19 മുതൽ 21 വരെ ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ നടക്കും. 19ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷ പരിപാടി വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന കേരള നവോത്ഥാന സ്മൃതി പ്രൊഫ.എ.ജി. ഒലീന ഉദ്ഘാടനം ചെയ്യും. ബുക്ക്മാർക്ക് കേരള സെക്രട്ടറി എ.ഗോകലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 21ന് രാവിലെ 10ന് നടക്കുന്ന കവി സമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. റവ ഡോ. മാത്യൂസ് വാഴക്കുന്നം അദ്ധ്യക്ഷത വഹിക്കും.