മല്ലപ്പള്ളി :വട്ടശേരിൽ തിരുമേനിയുടെ 86-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഇന്ന് 2.30ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ അദ്ധ്യക്ഷതയിൽ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി. ഡോ. അലക്ലാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.