മല്ലപ്പള്ളി: റവ.ജോർജ് മാത്തന്റെ 150​ാം ചരമവാർഷികവും ഒപ്പം അദ്ദേഹത്തിന്റെ നാമധേയത്തിൽ ആരംഭിച്ച ജോർജ് മാത്തൻ മിഷൻ ആശുപ്രതിയുടെ സുവർണജൂബിലിയും ആഘോഷിക്കുവാൻ മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്. ഐ.പള്ളിയിൽ ചേർന്ന യോഗം
തീരുമാനിച്ചു. മല്ലപ്പള്ളി പഞ്ചായത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി,മല്ലപ്പള്ളി എക്യുമിനിക്കൽ ഫോറം,മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ,റോട്ടറിക്ലബ്, സീനിയർ ചേമ്പർ,വൈ.എം.സി.എ.,വൈസ് മെൻസ് അസോസിയേഷൻ, ഹൗസിംഗ് കോ​-ഓപ്പറേറ്റീവ് സൊസൈറ്റി,മല്ലപ്പള്ളി സോഷ്യൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, തുരുത്തിക്കാട് ബി.എ.എം.കോളേജ്, മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
റവ.മാത്യു പി.ജോർജ് പ്രസിഡന്റും,സി.ജോൺ മാത്യു,പ്രൊഫ.മാത്യു സി.മാത്യു എന്നിവർ ജനറൽ കൺവീനർമാരും എം.എസ്.ഏബ്രഹാം ട്രഷററുമായി 75 അംഗ സ്വാഗത സംഘം രൂപീകരിച്ചു.റവ.ജോണി ആൻഡ്രൂസ്,കുഞ്ഞുകോശി പോൾ,റെജി ശമുവേൽ,പി.സി.കുര്യൻ പൂങ്കോട്ട,ഡോ.ബിജു ടി.ജോർജ്,ഷിബു തോമസ്,രോഹിണി ജോസ്,ചാണ്ടിഅലക്‌സാണ്ടർ,ജോർജ് വർഗീസ്,ചെയർമാൻമാരായും,റജി പണിക്കമുറി, പ്രൊഫ.ഏബഹാം ജോർജ്ജ്, ഐപ്പ് മാത്യു,ജോസഫ് ഇമ്മാനുവേൽ,സന്തോഷ് സി.ചെറിയാൻ,ഡബ്ലൂ.ജെ.വർഗീസ്,സി.കെ.ജോർജ്,ജോയി ജോസഫ്,ജിക്കു എം.ജോസഫ് വൈസ് ചെയർമാന്മാരായും,എബി കോശി ഉമ്മൻ,ഏബ്രഹാം കെ.വർഗീസ്, ലിസി ജേക്കബ്,ജീമോൻ സി.ചെറിയാൻ,ജോമോൻ ചെറിയാൻ ജയിംസ്,ജിക്കു സി.ചെറിയാൻ,ജസ്റ്റിൻ ജേക്കബ്,പ്രിൻസ് വർഗീസ് എന്നിവർ കൺവീനർമാരായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.