പത്തനംതിട്ട : പെരുകുകയാണ് വാഹനാപകടങ്ങൾ. മരിച്ചവരും പരിക്കേറ്റ് കിടപ്പിലായവരും ഏറെ.അധികൃതർ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കിയിട്ടും ഫലമില്ല. കഴിഞ്ഞ വർഷം 1621 റോഡ് അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. 170 പേരാണ് മരിച്ചത്. പരിക്കേറ്റത് 1892 പേർക്ക്. ഇൗ വർഷം ഫെബ്രുവരി പത്തിന് മുമ്പ് വരെ 12 പേരാണ് വാഹനാപകടത്തിൽ മരിച്ചത്. 242 അപകടങ്ങളിൽ 301 പേർക്ക് പരിക്കേറ്റു. അമിത വേഗതയിലെ ഓവർടേക്കിംഗാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് പൊലീസ് പറയുന്നു. നിറയെ വളവുകളുള്ള റോഡുകളാണ് ജില്ലയിലേത്.
. മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്.
----------------
അപകട കാരണങ്ങൾ
അമിത വേഗതയിലുള്ള ഓവർടേക്കിംഗ്.
നിയമങ്ങൾ കൃത്യമായി പാലിക്കാത്തത്
മദ്യപിച്ച് വാഹനം ഓടിക്കൽ
അമിത വേഗത
മത്സരയോട്ടം
----------------------
2019 ൽ ജില്ലയിൽ
ആകെ അപകടങ്ങൾ : 1621
മരണം : 170
പരിക്കേറ്റവർ : 1892
------------------------
ശ്രദ്ധിക്കണേ
നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മറികടക്കുമ്പോൾ ഡോർ തുറക്കാൻ സാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തണം.
ഗുണമേന്മയുള്ള ഹെൽമെറ്റ് ധരിക്കുകയും ക്ലിപ്പ് ഇട്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്യരുത്.
അമിത വേഗത്തിൽ വാഹനം ഓടിക്കരുത്.
മോട്ടോർ വാഹന നിയമം പാലിക്കണം
സീറ്റ് ബെൽറ്റ് ധരിക്കണം
-----------------
അമിതവേഗതയിലുള്ള ഓവർടേക്കിംഗ് അപകടങ്ങൾ ക്ഷണിച്ചു വരുത്തും.. സ്വന്തം സുരക്ഷ പോലും മറന്നാണ് വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് മുമ്പിലെത്താൻ ശ്രമിക്കുന്നത്. ഇരുചക്രവാഹനക്കാരാണ് അപകടങ്ങളിൽപ്പെടുന്നവരിലേറെയും. നല്ല ഹെൽമറ്റ് വാങ്ങി ഉപയോഗിക്കണം. നമ്മുടെ ജീവന് വേണ്ടിയാണ്. അല്ലാതെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനല്ലെന്ന് ഓർമ്മവേണം
ആർ. രമണൻ
(ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ)
-----------------