അടൂർ : പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ രൂപീകരണത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാരെ അവഗണിക്കുന്നതിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പെൻഷൻ പരിഷ്കരണം അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും യു. ഡി. എഫ് സർക്കാർ നിർദ്ദേശിച്ച സൗജന്യ ചികിത്സാ പദ്ധതിനടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സോമനാഥൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സുധാകുറുപ്പ്, പഴകുളം സുധീഷ്, വേണുഗോപാലപിള്ള, മുരളീധരൻ പിള്ള, രാജേന്ദ്രകുറുപ്പ്, ഉമ്മൻ സി. ജോൺ, ജി.ബാബു, എം. മോഹനൻ പിള്ള, പി.എം.അനുജൻ, വിശ്വനാഥപിള്ള, മറിയാമ്മ വർക്കി എന്നിവർ പ്രസംഗിച്ചു.