പത്തനംതിട്ട: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി രാജുനെടുവംപുറത്തിനെ വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ- തെക്കേടത്ത് രാജേന്ദ്രൻ നായർ, മോളി മാത്യു, സൈമൺ കല്യാണശേരി, വർഗീസ് ചെമ്മണ്ണിൽ, വി.ജി. മത്തായി, പി.എൽ.രാജു, ജി. ജോഷ്വാകുട്ടി, ട്രഷറർ- ജോർജ് വർഗീസ്, സെക്രട്ടറിമാർ- വർഗീസ് മുളയ്ക്കൽ, ജേക്കബ് ജോർജ് കുറ്റിയിൽ, സണ്ണി കൊട്ടാരത്തിൽ, ഏബ്രഹാം ചെങ്ങറ, ഒ.ജി. തോമസ്, ജസ്റ്റിസ് നാടാവള്ളിൽ, മടന്തമൺ തോമസ്, രഞ്ചു ഉമ്മൻ, ജയിംസ് ജോസഫ്, ഷാജി സാം, പ്രകാശ് കുഴിക്കാല, സൂസൻ ദാനിയേൽ
ജില്ലാ റിട്ടേണിംഗ് ഓഫീസർ ഇ.വി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സംസ്ഥാന സെക്രട്ടറിമാരായ ഫ്രാൻസിസ് തോമസ്, ജോർജ് കുന്നപ്പുഴ, പ്രൊഫ. ജേക്കബ് എം. ഏബ്രഹാം ഡോ. ജോർജ് വർഗീസ് കൊപ്പാറ, ടി. ഏബ്രഹാം, ഏബ്രഹാം കുളനട, പ്രൊഫ. മുരളീധരൻ നായർ, തോമസ് പുല്ലംപള്ളി, ജി. പോത്തിരിക്കൽ, രാജീവ് താമരപ്പള്ളി, ഏബ്രഹാം കോശി, വർഗീസ് മുളയ്ക്കൽ, ജേക്കബ് കുറ്റിയിൽ, ബാബു കല്ലുങ്കൽ, ബെന്നി പാറേൽ, ഷിബു കുന്നപ്പുഴ, ഗ്രിനി ടി. വർഗീസ് എന്നിവർ സംസാരിച്ചു.