വെള്ളപ്പാറ : എസ്.എൻ.ഡി.പിയോഗം വെള്ളപ്പാറ 4675-ാം ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ 5-ാമത് പ്രതിഷ്ഠാ വാർഷികം 27ന് നടക്കും. ആചാര്യൻ ശരത് തന്ത്രി, മേൽ ശാന്തി നിഥിൻ എന്നിവർ കാർമികത്വം വഹിക്കും. പതിവ് പൂജകൾക്ക് ശേഷം രാവിലെ 9.30ന് നവകം, പഞ്ചഗവ്യം, കലശ പൂജ. 10.30ന് കലശാഭിഷേകം, വിശേഷാൽ പൂജ, പുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, 11ന് ഗുരുനാരായണ സേവാ നികേതൻ കോട്ടയം പ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് സമ്മേളനം ആരംഭിക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ ടി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, കൗൺസിലർ പി.സലിംകുമാർ, മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ സലീല നാഥ് എന്നിവർ സംസാരിക്കും. വൈകിട്ട് 6ന് ദീപാരാധന, ദീപകാഴ്ച, 7.30ന് അത്താഴപൂജ.