ഇലന്തൂർ : പൂക്കോട്ട് മേട്ടയിൽ ഭാഗത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ബി.സത്യൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച നാല് ലക്ഷംരൂപ ചെലവഴിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി.സത്യൻ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.പി. മുകുന്ദൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ സീമാ സജി, പി.എം.ജോൺസൺ, വി.ജി.സക്കറിയ, ബിജു മേട്ടയിൽ എന്നിവർ പ്രസംഗിച്ചു. 25ൽ അധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.