തിരുവൻവണ്ടൂർ: വർക്ക് ഷോപ്പിന് തീപിടിച്ച് വാഹനങ്ങൾ കത്തിനശിച്ചു. ക്ഷേത്രത്തിനു സമീപമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ടൂവീലർ വർക്ക്‌ഷോപ്പിന് ഇന്നലെ രാവിലെ പത്തരയോടെയാണ് തീപിടിച്ചത്. തിരുവൻവണ്ടൂർ സ്വദേശി മാലിയിൽ വീട്ടിൽ സജിത്ത് സത്യന്റേതാണ് വർക്ക് ഷോപ്പ്. .കെട്ടിടത്തിന്റെ ഉടമയായ വാലേത്തുവീട്ടിൽ ചന്ദ്രൻ പിള്ളയുടെ ഹോട്ടലും ഒരു തുണിക്കടയും അടുത്തുണ്ടെങ്കിലും ഇവിടേക്ക് തീ പടർന്നില്ല. സമീപവാസികൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങളുടെ ഇന്ധന ടാങ്കുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനാൽ പിൻമാറി. പരിസരത്ത് വൻതോതിൽ പുക പടർന്നതോടെ ജനം പരിഭ്രാന്തരായി. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. പത്തുലക്ഷതോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ അഭിലാഷ്, പി.ബി വേണുക്കുട്ടൻ, എസ്. സുരേഷ്, ലൂട്ടസ്, സജിൻ എം.കെ, ഷിജു കുമാർ, ശ്യാംലാൽ,, ബിജുകുമാർ, ഹരിദാസ് എ
ന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി