അടൂർ : അടൂരിൽ 23 മുതൽ 25 വരെ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിലെ കീരുകുഴിയിൽ ഞാറുനടീൽ മത്സരം നടത്തി. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ഡി.സജി, ടി.മുരുകേഷ്, ജി.ബൈജു, ആർ.രാജേന്ദ്രൻപിള്ള, രേഖാ അനിൽ, ഷാജി തോമസ്, വിജയൻ, രാമകൃഷ്ണപിള്ള, സനൽകുമാർ, ആര്യാട് നാരായണൻ എന്നിവർ പ്രസംഗിച്ചു.