14-sob-leelamma-mathew
ലീലാമ്മ മാത്യു

പത്തനംതിട്ട: വൈ. എം.സി.എ മുൻ ദേശീയ പ്രസിഡന്റും കേരള കൗൺസിൽ ഒഫ് ചർച്ചസ് ഉപാദ്ധ്യക്ഷനുമായ ഡോ.ലെബി ഫിലിപ്പ് മാത്യുവിന്റെ മാതാവ് താഴെ വെട്ടിപ്പുറം നെല്ലിമൂട്ടിൽ ഗാർഡൻസിൽ ലീലാമ്മ മാത്യു (86) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് പത്തനംതിട്ട ഓൾ സെയിന്റ്സ് സി.എസ്.ഐ പള്ളിയിൽ. കോട്ടയം പള്ളം ബുക്കാനൻ സി.എം.എസ് ഹൈസ്‌കൂൾ റിട്ട. ഹെഡ്​മിസ്ട്രസും. കുമ്പളാംപൊയ്ക കൈപ്പള്ളിമാലിൽ കുടുംബാംഗവൂമാണ്. മേലുകാവ് സി.എം.എസ് ഹൈസ്‌കൂൾ, കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായി രുന്നു. ഭർത്താവ് പരേതനായ എം.ജോർജ് മാത്യു, റാന്നി സി.എം.എസ് കമ്മ്യൂണിറ്റി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററും പത്തനംതിട്ട വൈ എം സി എ യുടെ മുൻ സെക്രട്ടറിയുമാണ്. മറ്റു മ​ക്കൾ:​ ലത മാത്യു, പരേതനായ ലെജി ജോർജ് മാത്യു, മരുമക്കൾ:​ റാന്നി എഴോലി കാവിൽ മാത്യു സാം, ചാത്തന്നൂർ അനുവിലാസിൽ അനിത