14-anchumalanada

കൊഴുവല്ലൂർ: അരീക്കര ഐത്തിട്ട അഞ്ചുമലനട മഹാദേവക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മഹാകെട്ടുകാഴ്ചയും നടന്നു. വിവിധ കരകളിൽ നിന്ന് ഘോഷയാത്രയായി അരീക്കര പുത്തൻവീട് ദേവീക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന ഘോഷയാത്ര നന്ദികേശ സമർപ്പണ ഘോഷയാത്രകളുമായി സംഗമിച്ച് മഹാകെട്ടുകാഴ്ചയായി ഉടയാംമറ്റം ഗുരുദേവക്ഷേത്രം വഴി അഞ്ചുമലനടയിൽ എത്തി. തുടർന്ന് ദീപാരാധനയും ദീപക്കാഴ്ചയും നടന്നു.