അടൂർ : ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് 20 മുതൽ 22 വരെയും ശ്വാസകോശ രോഗ നിർണയ ക്യാമ്പ് 16നും നടക്കും. ലൈഫ് ലൈൻ ആശുപത്രിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ്.
കൺസൾട്ടേഷൻ, പൾമണറി ഫങ്ഷൻ ടെസ്റ്റ് (പി.എഫ്.ടി) എന്നിവ പൂർണമായും സൗജന്യമായിരിക്കും. കുറഞ്ഞ നിരക്കിൽ താക്കോൽദ്വാര ശസ്ത്രക്രിയയും ശ്വാസകോശ അലർജി നിർണയവും ചികിത്സയും ലഭിക്കും. സൗജന്യ രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ 9188619314, 04734-223377