പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി വെള്ളമില്ലാത്തതിനാൽ അടച്ചുപൂട്ടി. മാരാമൺ കൺവെൻഷൻ സമയമായിട്ടും വെള്ളം എത്തിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ എൻ.കെ ബാലൻ വല്ലന പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 ലക്ഷം രൂപ ആധുനിക രീതിയിലുള്ള ശുചിമുറി നിർമിക്കുന്നതിന് അനുവദിച്ചിരുന്നു.