റാന്നി: സ്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരണമെന്ന് കുറിച്ചി അദ്യൈത്വാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സ്വാമി പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവെൻഷന്റെ വനിത- യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനം എന്ന് ഗുരുദേവൻ പറഞ്ഞതിൽ ഏതുമില്ലാതെ എന്നതിനെ ലിംഗഭേദമില്ലാതെ എന്നും വ്യാഖ്യാനിക്കാം. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്ക് പ്രചോദനം ഗുരുദേവ ദർശനങ്ങളാണ്. സ്ത്രീകളോടുള്ള ഗുരുദേവന്റെ മനോഭാവം ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയിലൂടെ വെളിവാകുമെന്ന് അദ്ദേഹം പറഞ്ഞു.
യുണിയൻ ചെയർമാൻ പി.ആർ അജയകുമാർ അദ്ധ്യക്ഷനായിരുന്നു. വീണാ ജോർജ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ചിഞ്ചു അനിൽ, സുശീല വിക്രമൻ, മനേഷ് അത്തിക്കയം, പി.കെ ലളിതമ്മ, ലിഞ്ചു സജി എന്നിവർ പ്രസംഗിച്ചു.. കേരളം ശ്രീനാരായണ ഗുരുദേവന് മുമ്പും പിമ്പും എന്ന വിഷയത്തിൽ ഗുരു നാരായണ സേവാ നികേതാനിലെ ജെമിനി തങ്കപ്പൻ ക്‌ളാസെടുത്തു.
ഇന്ന് രാവിലെ 7 ന് ഗുരു ഭാഗവത പാരായണം, 8 ന് പ്രാർത്ഥന, 9 ന് ഗുരു പുഷ്പാഞ്ജലി, 9.30 മുതൽ സമൂഹപ്രാർത്ഥന, ഗുരു ദേവ കൃതികളിലെ ആധുനിക മനശാസ്ത്രം എന്ന വിഷയത്തിൽ ഡോ എൻ.ജെ ബിനോയ് ക്‌ളാസെടുക്കും.
2 ന് ഗുരുദർശന പൊരുളുകളിലൂടെ എന്ന വിഷയത്തിൽ സുലേഖ ടീച്ചർ ക്‌ളാസെടുക്കും.
യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം കെ.കെ. സോമരാജൻ അദ്ധ്യക്ഷനാകും