തിരുവല്ല: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ സമ്മേളനം സി.എെ.ടി.യു ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എസ്.ഹരിലാൽ, കെ.ബി.ഉദയൻ, എസ്.പ്രകാശ്, ഒാഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.കെ.രാജപ്പൻ, സ്റ്റാൻലി ജോസഫ് എന്നിവർ പ്രസംഗിച്ചു. മുൻഭാരവാഹികളായ വി.സി.മാത്യു, കെ.എസ്. ചാക്കോ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എം.എൻ.മധു (പ്രസിഡന്റ്), ജിഷു പീറ്റർ (സെക്രട്ടറി), എം.എ.സന്തോഷ് (ട്രഷറർ), രാജേന്ദ്രപ്രസാദ് (മാഗസിൻ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.