കോന്നി : വനിതാ സ്വയം സംരംഭക വായ്പാമേള കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ കമലാ സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീ​റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ മുഹമ്മദ് റാഫി, രവികലാ എബി, എം.വി. അമ്പിളി, കെ .ജയലാൽ, തോമസ് മാത്യു, ബിനി ലാൽ, കോർപ്പറേഷൻ അംഗം പി.എം. അബ്ദുൾ റഹീം എന്നിവർ പ്രസംഗിച്ചു.