കോന്നി : നിർദ്ദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ വിദഗ്ധസംഘം സന്ദർശനം നടത്തി. ഇന്നലെ വൈകിട്ടാണ് ഡൽഹിയിൽ നിന്നുള്ള സംഘം എത്തിയത്. നിർമ്മാണ പുരോഗതി വിലയിരുത്തിയ സംഘം ആശുപത്രിയും പരിസരങ്ങളും നിരീക്ഷിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് സംഘം മടങ്ങിയത്.