ചിറ്റാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പൊതുസമൂഹവുമായി സംവദിക്കുന്ന കലാജാഥയുടെ ഭാഗമായി ചിറ്റാറിൽ എത്തിയ ജാഥയ്ക്ക് ചിറ്റാർ യൂണിറ്റ് ഹൃദ്യമായ വരവേൽപ്പ് നൽകി.പരിഷത്ത് ജില്ലാ സെക്രട്ടറി യു.ചിത്രജാതൻ കലാജാഥ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പ്രേംജിത് ലാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.അനീഷ് സ്വാഗതം പറഞ്ഞു.ക്യാപ്റ്റൻ വിനോദ് കെ.ബാലൻ നീണ്ടൂർ,ജാഥാ മാനേജർ എം.ജി ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.സുധീക് കരിക്കം,പന്തളം ബിനുജോൺ അതിരമ്പുഴ, ബിജോയി വാകത്താനം,രജിത് പന്തളം,സതീഷ് മൂവാറ്റുപുഴ,റോബർട്ട് മൂലയിടം,ശിവപ്രസാദ്,ഷൈലജ തലയോലപ്പറമ്പ്,ലീല നരിയാപുരം,ആഭേരി സുനിൽ പന്തളം,വിപിൻ വെഴുവേലി എന്നിവർ കലാജാഥയിൽ പങ്കെടുത്തു.