പന്തളം: കെ.എസ്.കെ.ടി.യു.ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടു ള്ള കൊടി, കൊടി മര, ദീപശിഖാ റാലികൾ ഇന്നലെ പന്തളത്ത് എത്തി, പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക നിരണം കുഞ്ഞന്റ സ്മൃതി മണ്ഡപത്തിൽ നിന്നും പൊതുസമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാക കവിയൂർ കോട്ടൂർ കുത്തുകുഞ്ഞിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും, കൊടിമരങ്ങൾ പൂങ്കാവിൽ വി.ആർ. ശിവരാജന്റെയും, കിടങ്ങന്നൂരിലെ എം.എം സുകുമാരന്റെയും സ്മൃതി മണ്ഡപങ്ങളിൽ നിന്നും,ദീപശിഖ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് കൊണ്ടുവന്നത് . വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 6.30ന് എം.എം. ജംഗ്ഷനിൽ എത്തി സംയുക്ത റാലിയായി 7.30 ഓടെ പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി. സ്വാഗതസംഘം ചെയർമാൻ റ്റി.ഡി. ബൈജു പതാക ഉയർത്തി . സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9 ന് പന്തളം ശിവരഞ്ജിനി ആഡിറ്റോറി യ ത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അനാവൂർ നാഗപ്പ
ൻ ഉദ്ഘാടനം ചെയ്യും.15 ന് പൊതു ചർച്ചയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. 16ന് വൈകിട്ട് 4ന് എം.എം. ജം ഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. 5 ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ.എസ്.കെ.ടി.യു. സംസ്ഥാന പ്രസിഡന്റ് എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.