14-benny-behnan
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ പന്തളം ബ്ലോക്കിലെ സമാപന സമ്മേളനം കുരമ്പാല ജംഗ്ഷനിൽ യു.ഡി.എഫ് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മതം ഒരു അടിസ്ഥാന ഘടകമാക്കി പൗരത്വത്തെ നിർവചിക്കുവാനുള്ള മോഡി സർക്കാരിന്റെ നീക്കം ഭരണഘടനയുടെ അന്തസത്ത യേയും അടിസ്ഥാന തത്വങ്ങളേയും ചോദ്യം ചെയ്യുന്നതാണെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. ദേശീയ പൗരത്വഭേദഗതി നിയമത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനുമെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ പന്തളം ബ്ലോക്കിലെ സമാപന സമ്മേളനം കുരമ്പാല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പൂർവികർ കൈമാറിയ ഭാരതത്തിന്റെ മതേതര മന്ത്രം ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണെന്നും മതവിദ്വേഷത്തിന്റെ കാളകൂട വിഷം ഭാരതീയന്റെ സിരകളിൽ കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നരേന്ദ്ര മോഡിയും അമിത്ഷായും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ബാബു ജോർജ്ജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ, മുൻ ഡി.സി പ്രസിഡന്റ് പി.മോഹൻരാജ്, യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ, അനിൽ ബോസ് എൻ.ജി.സരേന്ദ്രൻ, കെ.പ്രതാപൻ, തോപ്പിൽ ഗോപകുമാർ, എ.സരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, ഡി.എൻ.തൃദീപ്, ബിജു ഫിലിപ്പ് കെ.എൻ.അച്ചുതൻ, വി.ആർ.സോജി എസ്.ബിനു, ബിജു വർഗീസ്, ഉണ്ണിക്കൃഷ്ണൻ നായർ, സജി കൊട്ടക്കാട്, ലാലി ജോൺ, എൻ.സി.മനോജ്, തട്ടയിൽ ഹരികുമാർ, രഘു പെരുമ്പുളിക്കൽ, കെ.ആർ.വിജയകുമാർ, ഉമ്മൻ ചക്കാലയിൽ, പന്തളം മഹേഷ്, എം.ജി.രമണൻ എന്നിവർ പ്രസംഗിച്ചു.