മല്ലപ്പള്ളി​ പാടിമൺ: മേലെപാടിമൺ പുകമല പടിഞ്ഞാറ്റേതിൽ ഐഷാ ബീവി (62)യെ തെരുവുനായ കടിച്ചു. കഴിഞ്ഞ ദിവസം വീട്ടിലെ കോഴിയെ പിടിക്കാൻ നായ ശ്രമിക്കുന്നത് കണ്ട് ഓടിക്കാൻ എത്തിയപ്പോഴാണ് കടിച്ചത്. കാലിലും കൈയ്ക്കും കടിയേറ്റ ഐഷായെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഈ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം ആണ് എന്ന് നാട്ടുകാർ പറയുന്നു.