മല്ലപ്പള്ളി: യുവതിയുമായി സ്‌നേഹം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ കല്ലൂപ്പാറ കടുവാക്കുഴി ഇല്ലത്ത് പുത്തൻവീട്ടിൽ ബിനു ( സുരേഷ്-44)നെ കീഴ് വായ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.റ്റി സഞ്ജയിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ആദർശ് ബി.എസ്(എസ്.ഐ), സോമനാഥൻ നായർ (എസ്.ഐ) ,സന്തോഷ് കെ(എ.എസ്.ഐ), അൻസിം പി.എച്ച് (എസ്. സി. പി. ഒ), ഷാനവാസ് കെ. എ. (എസ്.സി.പി.ഒ), ഷാന​വാസ് കെ. (എസ്. സി. പി. ഒ), ജോൺസി (സി.പി.ഒ), ഷബാന അഹമ്മദ് (ഡബ്ലിയു. എസ്.സി .പി.ഒ), വിമൽ (സി.പി.ഒ) എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.