കൊടുമൺ : കേരള പരിസ്ഥിതി സംരക്ഷണ ഹരിതവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാംപ്ലാസ്റ്റിക്ക് ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരാഴ്ചക്കാലം പ്ലാസ്റ്റിക്ക് മാലിന്യശേഖരണവും ബോധവത്ക്കരണ പരിപാടികളും നടത്തുന്നതിന്റെ ഭാഗമായി കൊടുമൺ ജനമൈത്രി പൊലീസും, കൊടുമൺ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ റെഡ്ക്രോസ് യൂണിറ്റും ചേർന്ന് രണ്ടാം കുറ്റി വളവിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു.കൊടുമൺ പഞ്ചായത്ത് സെക്രട്ടറി ജ്വോഷ ജേക്കബ് ഉദ്ഘാടനം ചെയ്തു.ഹരിതവേദി ജില്ലാ പ്രസിഡന്റ് എ.സുസ്ലോവ് അദ്ധ്യക്ഷത വഹിച്ചു.ഹരിതവേദി വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഭാനുദേവ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ,ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ സജു വടക്കേ കര,ലില്ലിക്കുട്ടി,അപ്പുക്കുട്ടൻ മംഗലശേരിൽ, മനോജ്.പി.വൈ,അനില ജയിംസ്‌,ഏഴംകുളംവിജയകുമാർ,അങ്ങാടിക്കൽ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.