തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവത്തിന് പ്രത്യക്ഷ രക്ഷാദൈവസഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ കൊടിയേറി. ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനക്ക് ശേഷം പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.തുടർന്ന് ശ്രീകുമാർനഗറിലെ അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടന്നു.സഭയിലെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച പാഠപുസ്തകം സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മയ്ക്ക് നൽകി സഭാ പ്രസിഡന്റ് വൈ.സദാശിവൻ പ്രകാശനം ചെയ്തു.

ളേച്ചിമാതാ മണ്ഡപത്തിൽ നിന്ന് ശ്രീകുമാരഗുരുദേവ സന്നിധാനത്തിലേക്ക് പൊയ്ക പ്രദക്ഷിണം നടന്നു.എട്ടുകര സമ്മേളനത്തിൽ സെക്രട്ടറി സി.കെ.ജ്ഞാനശീലൻ അദ്ധ്യക്ഷത വഹിച്ചു.സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണവും ഗുരുകുല ഉപശ്രേഷ്ഠൻ ഇ.ടി രാമൻ അനുഗ്രഹപ്രഭാഷണവും നടത്തി.ജനറൽ സെക്രട്ടറിമാരായ സി.സി.കുട്ടപ്പൻ,പി.ടി.ചന്ദ്രബാബു കൈനകരി,ഗുരുകല ഉപശ്രേഷ്ഠൻ എം.ഭാസ്‌കരൻ,ഹൈകൗൺസിൽ അംഗം വി.ആർ.ഗോപി, നെടുംങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരൻ,ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യൻ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി,എട്ടുകര ഖജാൻജി വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് സമകാലിക ഇന്ത്യൻ അനുഭവവും ശ്രീകുമാരഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയും എന്ന വിഷയത്തിൽ വി.വി. സ്വാമി പ്രബന്ധം അവതരിപ്പിക്കും.എം.ആർ.രേണുകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും.