തിരുവല്ല: ഐ.പി.സി തിരുവല്ല സെന്റർ കൺവെൻഷൻ ഏപ്രിൽ 23 മുതൽ 26വരെ മഞ്ഞാടി ഐ.പി.സി പ്രെയർ സെന്റർ സ്റ്റേഡിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഡോ.കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാബു വർഗീസ് ഹൂസ്റ്റൺ,ബാബു ചെറിയാൻ പിറവം,രാജു പൂവക്കാല എന്നിവർ മുഖ്യ പ്രഭാഷകരാണ്.സെന്റർ പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നടത്തും.വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി,സെക്രട്ടറി പാസ്റ്റർ സാം പി.ജോസഫ്,ജോയിന്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്,ട്രഷറർ റോയി ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ കമ്മിറ്റി പ്രവർത്തിക്കുന്നു.
സെന്റർ മാസയോഗം
തിരുവല്ല: ഐ.പി.സി തിരുവല്ല സെന്ററിൽ മാർച്ചിലെ മാസയോഗം 14ന് രാവിലെ 10ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ ഹാളിൽ നടക്കും.പാസ്റ്റർ ഡോ.കെ.സി.ജോൺ മുഖ്യ പ്രഭാഷണം നടത്തും.