അടൂർ : മലയാളത്തിന്റെ നാടൻപന്തുകളി പുതു തലമുറയ്ക്ക് വിസ്മയവും ഒപ്പം ആവേശവുമായി. പഴയ തലമുറയുടെ തനിമയും സംസ്കാരവും ആസ്വദിക്കുവാനും മത്സരിക്കുവാനുമായി നിരവധി ഗ്രാമവാസികളാണ് ഒത്തുകൂടിയത്. 23 മുതൽ 25 വരെ അടൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏഴംകുളം പഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. വിവിധ തലങ്ങളിലൂടെയുള്ള പന്തുകളി പഴയതലമുറയിൽപ്പെട്ടവരും മറന്നു തുടങ്ങിയ കാലഘട്ടത്തിലാണ് ഇത്തരമൊരു പുതുമയാർന്ന മത്സരം സംഘടിപ്പിച്ച് നാട്ടുകാരെ ആവേശം കൊള്ളിച്ചത്. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.സി.പി.ഐ മണ്ഡലം കമ്മറ്റി സെക്രട്ടറി ഏഴംകുളം നൗഷാദ്,ഡി.സജി,അഡ്വ. ആർ.ജയൻ,ജി.ബൈജു,ബി.ലത,കെ. എൻ.സുദർശനൻ, ആർ. രാജേന്ദ്രകുറുപ്പ്,എം.സോമനാഥൻപിള്ള,മഞ്ജു ബിജു,ശോഭന,യേശുദാസ്,അജാ കോമളൻ,ജോസ് കുതിരമുക്ക് എന്നിവർ സംസാരിച്ചു.അറുകാലിക്കൽ ബ്രദേഴ്സ് ചാമ്പ്യൻമാരും പറക്കോട് ചുരിക്കൻസ് റണ്ണറപ്പുമായി. മികച്ച കളിക്കാരാനായി സിജു തങ്കച്ചനും മികച്ച പിടിപന്തുകാരനായി നിയാസും തിരഞ്ഞെടുക്കപ്പെട്ടു.