തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ രക്ത -മജ്ജ രോഗ നിർണയ ക്യാമ്പ് തുടരുന്നു. രോഗനിർണയത്തിനായി രക്തത്തിലെ വിവിധ ഘടകങ്ങൾ (കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ) സൗജന്യമായി പരിശോധിക്കാനുള്ള അവസരം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്.രക്തസ്രാവത്തിലെ പ്രശ്‌നങ്ങൾ,അനീമിയ,വൈറ്റ് ബ്ലഡ് സെൽസിന്റെയും പ്ലേറ്റ്‌ലെറ്റിന്റെയും കൗണ്ടുകളിലെ പ്രശ്‌നങ്ങൾ തുടങ്ങി രക്തസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് ഈ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.വെല്ലൂർ സി.എം.സിയിലും അമേരിക്കയിലുമായി പരിശീലനം പൂർത്തിയാക്കിയ ക്ലിനിക്കൽ ഹെമറ്റോളജി,ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ വിദഗ്ദ്ധൻ ഡോ. ചെപ്‌സി സി.ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻകൂർ ബുക്കിംഗിനും രജിസ്‌ട്രേഷനുമായി 9495999262 എന്ന നമ്പറിൽ വിളിക്കുക.