തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സൂസമ്മ പൗലോസിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണപ്രകാരം അനിൽ മേരി ചെറിയാൻ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി. അംഗം വോട്ടിംഗിൽ നിന്നും വിട്ടുനിന്നു. 7വോട്ടുകൾക്കാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായ സൂസമ്മ പൗലോസ് ജയിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച അനുരാധ സുരേഷിന് 5 വോട്ടുകളെ ലഭിച്ചുള്ളൂ. ജില്ലാ രജിസ്ട്രാർ ടി.കെ. മുരാരി വരണാധികാരിയായി.ബ്ലോക്ക് പഞ്ചായത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റും കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.ബി.നൈനാൻ,കെ.ജി.പ്രസാദ് അഡ്വ.സതീഷ് ചാത്തങ്കരി,ഈപ്പൻ കുര്യൻ, സുമാ ചെറിയാൻ, ശോശാമ്മ മജു,പി.തോമസ് വർഗ്ഗീസ്,ജോസ് വി.ചെറി,സുജാമോഹൻ എന്നിവർ പ്രസംഗിച്ചു.