അടൂർ :എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3588-ാം മഹാകവി കുമാരനാശാൻ സ്മാരക കുന്നിട ശാഖഗുരുദേവക്ഷേത്രത്തിന്റെ സമർപ്പണവും കൃഷ്ണശിലയിൽ നിർമ്മിച്ച ഗുരുദേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കർമ്മവും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിലെ സ്വാമി ഗുരുപ്രകാശവും താന്ത്രികാചാര്യൻ സുജിത്ത് തന്ത്രിയും ചേർന്ന് ജീവകലശമാടിയാണ് പ്രതിഷ്ഠ നടത്തിയത്.നൂറ് കണക്കിന് ഭക്തർ ഒാം ശ്രീനാരായണ പരമഗുരവേ എന്ന മന്ത്രം ചൊല്ലി ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടത്തി മഹാഗുരുപൂജയും നിവേദ്യവും സമർപ്പിച്ച് ചടങ്ങുകൾ പൂർത്തിയാക്കി.തുടർന്ന് സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തി.വൈകിട്ട് നടന്ന പൊതുസമ്മേളനം യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജെ.ഹരിലാൽ അദ്ധ്യക്ഷതവഹിച്ചു.ഗുരുക്ഷേത്ര സമർപ്പണവും പ്രതിഷ്ഠാ സമർപ്പണവും യോഗം കൗൺസിലർ എബിൻ ആമ്പാടി നിർവഹിച്ചു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകുകയും മുൻശാഖാ ഭാരവാഹികളെ ആദരിക്കുകയും ചെയ്തു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ഷിബു കിഴക്കേടം,യൂത്ത് മൂവ്മെന്റ് താലൂക്ക് സെക്രട്ടറിസുജിത്ത് മണ്ണടി,വനിതാസംഘം താലൂക്ക് യൂണിയൻ കൺവീനർ ഇൻ - ചാർജ്ജ് സുജാ മുരളി,താലൂക്ക് കമ്മിറ്റിയംഗം സുമംഗല,വനിതാസംഘം ശാഖാ സെക്രട്ടറി ഇന്ദിരാ വിദ്യാധരൻ, യൂണിയൻ കമ്മറ്റിയംഗം ശശിധരൻ,ആർ.സുനിൽ കുമാർ,സഹദേവൻ,മാരൂർ ശാഖാ സെക്രട്ടറി ടി.സുധാകരൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ജി.ഷാജി സ്വാഗതവുംവൈസ് പ്രസിഡന്റ് ജി.ദിനേശ് നന്ദിയും പറഞ്ഞു.