ചെങ്ങന്നൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് നടപ്പിലാക്കുന്ന ബെൽ ഒഫ് ഫെയ്ത്ത് പദ്ധതി തുടങ്ങി. , പുലിയൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ തെങ്ങും തറയിൽ അന്നമ്മ തോമസിന്റെ വീട്ടിൽ ആരംഭിച്ച പദ്ധതി ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ സുധി ലാൽ ഉദ്ഘാടനം ചെയ്തു, പഞ്ചായത്തംഗം ബാബു കല്ലൂത്ര, എസ്.ഐ. എസ്.ബിജു, എസ്. ഐ. മുരളീധരൻ, ബീറ്റ് ഓഫീസറൻമാരായ, അരുൺ ചന്ദ്രൻ, ശ്രീകല, ഹോം ഗാർഡ്.ബിനു, ചന്ദ്രൻ മംഗല ശേരിൽ എന്നിവർ പങ്കെടുത്തു.