പത്തനംതിട്ട : പി.എച്ച് സബ്ഡിവിഷൻ പത്തനംതിട്ട, റാന്നി എന്നിവയുടെ പരിധിയിലുളള പത്തനംതിട്ട, കോന്നി, അടൂർ, റാന്നി, വടശേരിക്കര സെക്ഷൻ കാര്യാലയങ്ങളിൽ നിന്ന് വാട്ടർ കണക്ഷൻ എടുത്തിട്ടുളള ഉപഭോക്താക്കളുടെ വാട്ടർ ചാർജ് ബിൽ, വെള്ളം ലഭിക്കാത്ത ഇടങ്ങളിലെ വെളളക്കരം കുടിശിക സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനുളള റവന്യൂ അദാലത്ത് മാർച്ച് 17 ന് നടക്കുമെന്ന് ജല അതോറിട്ടി പി.എച്ച് ഡിവിഷൻ പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 29 വരെ സബ് ഡിവിഷൻ കാര്യാലയങ്ങളിൽ കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, മേൽവിലാസം എന്നിവ സഹിതം ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം.