തിരുവല്ല: മന്നൻകരച്ചിറകേശവപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ഇന്ന് മുതൽ 20 വരെ രാവിലെ 7ന് ഭാഗവത പാരായണം, ഒന്നിന് അന്നദാനം 6.45ന് സമൂഹപ്രാർത്ഥന,പ്രഭാഷണം എന്നിവയുണ്ടാകും.18ന് രാവിലെ രുഗ്മിണി സ്വയംവരപൂജ,ഒന്നിന് സ്വയംവരസദ്യ 5ന് ലളിതാ സഹസ്രനാമ സമൂഹാർച്ചന 20ന്രാവിലെ 11ന് ഭാഗവത സമർപ്പണം 11.15ന് അവഭൃഥസ്നാന ഘോഷയാത്ര 2 മുതൽ ശിവപുരാണ പാരായണം 21ന് രാവിലെ 5.30ന് അഷ്ടാഭിഷേകം 7മുതൽ ശിവപുരാണ പാരായണം എട്ടിന് വിശേഷാൽ പൂജകൾ ഒന്നിന് സമൂഹസദ്യ ഏഴിന് പുഷ്‌പാഞ്‌ജലി രാത്രി 12 ന് ഏകാദശ രുദ്രാഭിഷേക ശിവരാത്രിപൂജ.