പത്തനംതിട്ട :കോഴഞ്ചേരി,മരോട്ടിമുക്ക്,മേലുകര,കീഴുകര റോഡിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഈ വഴിയുളള ഗതാഗതം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് താൽകാലികമായി നിരോധിച്ചിരിക്കുന്നതായി കോഴഞ്ചേരി പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.ഈ റോഡിലൂടെ പോകേണ്ടവർക്ക് റാന്നി,കോഴഞ്ചേരി റൂട്ട് ഉപയോഗിക്കാവുന്നതാണ്.