ഇലവുംതിട്ട: എസ്.എൻ.ഡി.പിയോഗം ഇലവുംതിട്ട 76-ാം ശാഖയിൽ കോഴഞ്ചേരിയൂണിയന്റെ നേതൃത്വത്തിൽ വിശദീകരണ യോഗവും ശാഖയിൽപ്പെട്ട വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കലും നാളെ ഉച്ചയ്ക്ക് 3.30ന് ഇലവുംതിട്ട മൂലൂർ സ്മാരക ഹാളിൽ നടക്കും. യൂണിയൻ പ്രസി.കെ എൻ.മോഹൻ ബാബു,യൂണിയൻ സെക്രട്ടറി ജി.ദിവാകനും,യൂണിയൻ ഭാരവാഹികളും പങ്കെടുക്കും.ശാഖയിൽപെട്ട കുടുംബങ്ങളിൽ നിന്നും എല്ലാവരും പങ്കെടുക്കണമെന്ന് അട്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ.പ്രംകുമാറും,കൺവീനർ പി.ശ്രീകുമാറും അറിയിച്ചു.