വെച്ചൂച്ചിറ : ജില്ലാ പഞ്ചായത്ത്,വെച്ചൂച്ചിറ പഞ്ചായത്ത്,കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഇടവിള കൃഷി കിഴങ്ങുവർഗ നടീൽ വസ്തുക്കളുടെ ജില്ലാതല വിതരണ ഉദ്ഘാടനം വെച്ചൂച്ചിറയിൽ ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും.രാവിലെ 11ന് എ.ടി.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തും.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.