റാന്നി: ഗുരുദേവ സന്ദേശം അറിയുവാനും, അറി യിക്കുവാനുമുള്ളതാണെന്ന് മനോരോഗ വിദഗ്ദ്ധൻ ഡോ. എൻ.ജെ. ബിനോയ് എം.ഡി പറഞ്ഞു മാടമൺ ശ്രീനാരായണ കൺവെൻഷന്റെ ആറാം ദിവസം ഗുരുദേവ കൃതികളിലെ ആധുനിക മനശാസ്ത്രം എന്ന വിഷയത്തിൽ ക്‌ളാസെടുക്കുകയായിരുന്നു അദ്ദേഹം.
ഈ ലോകത്തിലെ സകലചരാചരങ്ങളിലും ഉള്ളതും, ചലനാത്മകമായതുമാണ് ആത്മാവ്. ആത്മാവിനു മാത്രമാണ് ചൈതന്യമുള്ളത്. ഇന്ദ്രിയങ്ങൾക്കും, ആത്മാവിനു മദ്ധ്യേയുള്ളതാണ് മനസ്. മോക്ഷം സിദ്ധിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്. ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരമ്പോഴാണ് ദുഃഖമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം പി.എൻ ചന്ദ്രപ്രസാദ് അദ്ധ്യക്ഷനായിരുന്നു.
യുണിയൻ ചെയർമാൻ പി.ആർ അജയകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ എം.എസ് ബിജുകുമാർ, കെ.ബി മോഹനൻ, സി.എസ് വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.. രാവിലെ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു കൺവെൻഷൻ സന്ദേശം നൽകി.
ഉച്ചയ്ക്ക് ശേഷം സലേഖ ടീച്ചർ ക്‌ളാസ് നയിച്ചു.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം കെ.കെ. സോമരാജൻ അദ്ധ്യക്ഷനായിരുന്നു.
ഇന്ന് രാവിലെ 7 ന് ഗുരുഭാഗവത പാരായണം, 8 ന് പ്രാർത്ഥന, 9 ന് ഗുരു പുഷ്പാഞ്ജലി, 9.30 മുതൽ സമൂഹപ്രാർത്ഥന, 10 ന് എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ കൺവെൻഷൻ സന്ദേശംനൽകും. 10.30 ന് ശിവഗിരി മഠം സച്ചിദാനന്ദ സ്വാമി ക്‌ളാസ് നയിക്കും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ. മധുസൂദനൻ അദ്ധ്യക്ഷനാകും.
2 ന് കൺവെൻഷൻ രജത ജൂബിലി സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.യോഗം വൈസ്.പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനാകും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവ സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും.