പത്തനംതിട്ട : ജില്ലാ യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ ബോ‌ഡിബിൽഡേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ആരോഗ്യ സൗജന്യ മെഡിക്കൽ ക്യാമ്പും അഹല്യാ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സൗജന്യ നേത്ര പരിശോധനക്യാമ്പും നാളെ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആറന്മുള എഴിക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ അദ്ധ്യക്ഷയാകും.നേത്ര പരിശോധനാ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക്: 9447457576.