പിരളശേരി: എസ്.എൻ.ഡി.പി.യോഗം 4745ാം നമ്പർ പിരളശേരി ശാഖയുടെ പൊതുയോഗം പ്രസിഡന്റ് സുമതിയുടെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തി. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ പൊന്നി ബിത്തുവിനെ അനുമോദിച്ചു. ശാഖാ സെക്രട്ടറി ഡി. ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.