പന്തളം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികളെ ചെറുക്കണമെന്ന്‌ കെ.എസ്.കെ.ടി.യു.സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻപറഞ്ഞു. എസ്.കെ.ടി.യു.പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലുംകോർപ്പറേറ്റുകളുടെ സംരക്ഷകരായി കേന്ദ്രഭരണക്കാർ മാറിയതോടെ കർഷക തൊഴിലാളികൾ അടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ ദുരിതത്തിലാണ്. കർഷക ആത്മഹത്യ ഏറുന്നു. കർഷക കടാശ്വാസ പദ്ധതികൾവിവിധ സബ്‌സിസിഡികളും നിറുത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.രാധാകൃഷണൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി എൻ.ആർ ബാലൻ സംഘടനാ റി
പ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, രാജൂ എബ്രഹാം എം.എൽ.എ. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ഡി. ബൈജു, പ്രൊഫ: ടി.കെ.ജി.നായർ. അഡ്വ.ആർ.സനൻകുമാർ, സ്വാഗത സംഘം ചെയർമാൻ ഇ.ഫസൻ ,കെ.കോമളകുമാരി, പി.കെ.ബിജു എ.ഡി. കുഞ്ഞച്ചൻ ടി.എൻ.ശശി എന്നിവർ പ്രസംഗിച്ചു.ഇന്ന് രാവിലെ 9 ന് പൊതു ചർച്ച.തെരഞ്ഞെടുപ്പുകൾ പ്രമേയം എന്നിവ നടക്കും. നാളെ വൈകിട്ട് 4ന് എം.എം. ജംഗ്ഷനിൽ നിന്ന് പ്രകടനം 5 ന് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേരുന്ന പൊതുസമ്മേളനം സി.പി.എം.കേന്ദ്ര കമ്മറ്റിയംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.