തിരുവല്ല: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറ്റോതറ 3653 കുമാരനാശാൻ മെമ്മോറിയൽ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെയും ശിവക്ഷേത്രത്തിലെയും ദേവീക്ഷേത്രത്തിലെയും പ്രതിഷ്ഠാ മഹോത്സവവും ശ്രീനാരായണ കൺവെൻഷനും ഇന്ന് മുതൽ 21വരെ നടക്കും. ദിവസവും രാവിലെ 5.30ന് മഹാഗണപതിഹോമം, ആറിന് ഗുരുദേവകൃതികളുടെ പാരായണം 1.30ന് അന്നദാനം 6.30ന് ദീപക്കാഴ്ച എന്നിവയുണ്ടാകും. ഇന്ന് രാവിലെ10.30ന് ഗുരുപ്രഭാഷണം - മാസ്റ്റർ സൂര്യകിരൺ. 7.30ന് തന്ത്രി ഷിബു കൊടിയേറ്റും.എട്ടിന് നൃത്തനൃത്യങ്ങൾ.16ന് രാവിലെ 10.30ന് ഗുരുപ്രഭാഷണം - സൂര്യാ മനോജ്. 8.30ന് നൃത്തനാടകം.17ന് 10.30ന് ഗുരുപ്രഭാഷണം - സജീഷ് കോട്ടയം.എട്ടിന് പിന്നൽ തിരുവാതിര. 8.15ന് വയലാർ ഗാനസന്ധ്യ.18ന് രാവിലെ 10ന് ഗുരുപ്രഭാഷണം - ഷൈലജ എട്ടിന് തിരുവാതിര, 8.15ന് കോമഡിഷോ, 19ന് രാവിലെ 10ന് ഗുരുപ്രഭാഷണം -സുരേഷ് പരമേശ്വരൻ,7ന് കാഷ് അവാർഡ്ദാന സമ്മേളനം യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ,ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ശാഖാ ചെയർമാൻ അപ്പുക്കുട്ടൻ പുത്തൻപുരയിൽ,കൺവീനർ രാജേഷ് കൈലാസം, യൂണിയൻ ബാലവേദി കോർഡിനേറ്റർ വി.ജി.വിശ്വനാഥൻ,യൂണിയൻ വനിതാസംഘം കൺവീനർ സുധാഭായി,ശാഖാ വനിതാസംഘം കോർഡിനേറ്റർ സുമ ശ്രീനിവാസൻ, യൂത്ത്‌മൂവ്‌മെന്റ് ചെയർമാൻ അക്ഷയകാന്ത് എന്നിവർ പ്രസംഗിക്കും.എട്ടിന് നൃത്തനാടകം, 20ന് രാവിലെ 10ന് പൊങ്കാല ഭദ്രദീപം തെളിക്കൽ സിനിമ - സീരിയൽ താരം ലക്ഷ്മി സേതു നിർവഹിക്കും.11.30ന് ചാക്യാർകൂത്ത്,1.30ന് സമൂഹസദ്യ, 5.30ന് സോപാനസംഗീതം,എട്ടിന് ഗുരുഅരങ്ങ്, 9.30ന് സമ്മാനദാനം,21ന് രാവിലെ 10.30ന് ഓട്ടൻതുള്ളൽ,1.30ന് സമൂഹസദ്യ, നാലിന് ആറാട്ട് പുറപ്പാട്,6.30ന് ആറാട്ട് വരവ്.