തിരുവല്ല: മാർത്തോമ്മാ ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ സെമിയിൽ ക്രൈസ്റ്റ് കോളേജ്, ബസേലിയോസ് കോളേജിനെ ടൈബ്രേക്കറിൽ (5-4)ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ പഴഞ്ഞി എം.ഡി.കോളേജീനെ ടൈബ്രേക്കറിൽ തൃശൂർ സെന്റ്തോമസ് പരാജയപ്പെടുത്തി (5 - 4).ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ക്രൈസ്റ്റ് കോളേജും സെന്റ് തോമസിനെ കോളേജും ഏറ്റുമുട്ടും. മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, ഫൊക്കാനയുടെ പേട്രൺ ടി.എസ്.ചാക്കോ എന്നിവർ മുഖ്യാതിഥികളാകും.