വെള്ളയിൽ : തിരുവല്ലയിൽ നിന്നും 10.35ന് വെണ്ണിക്കുളം​ വാളക്കുഴി​ ചുഴന​ ഇരുസുകുഴി​ വെള്ളയിൽ വഴി 11.20ന് റാന്നിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി.ബസ് സർവീസ് നിറുത്തലാക്കിയതിൽ ഇൻഡ്യൻ യൂണിയൻ ദളിത് ലീഗ് കൊറ്റനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ദിനംപ്രതി നൂറിലധികം രോഗികൾ ചികിത്സ തേടുന്ന വെള്ളയിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി,മൃഗാശുപത്രി, സ്‌കൂൾ മുതലായ പൊതുസ്ഥലങ്ങളിൽ എത്തിച്ചേരേണ്ട പ്രദേശവാസികൾക്ക് ബസ് സർവീസ് മുടക്കിയത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അടിയന്തരമായി സർവീസ് പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് ഇൻഡ്യൻ യൂണിയൻ ദളിത് ലീഗ് ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.കൊച്ചുരാമൻ അദ്ധ്യക്ഷത വഹിച്ചു.ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ,പി.എസ്.പ്രമോദ്,കെ.ശശി,കെ.എം.വാസുദേവൻ,രാജേന്ദ്രൻ എ.കെ.,കെ.പി.പ്രദീപ്,സോമൻ എന്നിവർ പ്രസംഗിച്ചു.ഇരുമ്പുകുഴി മുതൽ കുമ്പളന്താനം വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ആയിരിക്കുന്നു.ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.