മണ്ണടി: ചരിത്രപ്രസിദ്ധമായ മണ്ണടി ദേവീക്ഷേത്രത്തിലെ ഉച്ചബലി മഹോത്സവം 25ന് നടക്കും. 19ന് രാവിലെ 11ന് മുടിപ്പുര ദേവീക്ഷേത്രത്തിൽ ഉച്ചബലിയ്ക്ക് കൊടിയേറി രാത്രി 9ന് പുതിയകാവ് ദേവീക്ഷേത്രത്തിലേക്ക് തിരുമുടിയെഴുന്നെള്ളിച്ച് ബലിക്കുട കർമ്മത്തോട് ഉത്സവത്തിന് തുടക്കം കുറിക്കും.മാർച്ച് 25ന് തിരുമുടിപ്പേച്ചും നടക്കും.