മാരാമൺ: മാരാമൺ കൺവെൻഷന്റെ ശതോത്തര രജതജൂബിലി സമാപനം ഇന്ന് രാവിലെ 9.30ന് മണൽപ്പുറത്ത് നടക്കും. പരമ്പരാഗത സ്മരണകളുയർത്തി കാൽനടയായും കെട്ടുവള്ളത്തിലും നസ്രാണി വേഷത്തിലുമൊക്കെ മാരാമണ്ണിലെത്തുന്നതിന് വിവിധ മാർത്തോമ്മാ ഇടവകകൾ ക്രമീകരണം ചെയ്തിട്ടുണ്ട്. എടത്വ ആനപ്രാമ്പാലിൽ നിന്നും 125 ആളുകൾ പമ്പാനദിയിലൂടെ വള്ളത്തിൽ യാത്ര ചെയ്തു മണൽപ്പുറത്തെത്തും.