കോന്നി: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോന്നി കാരക്കുഴിയിൽ വിജിത് കുമാർ (32) ആണ് പിടിയിലായത്. 13ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം.കോന്നി ബസ് സ്റ്റാൻഡിൽ നിന്ന് വിജിത് കുമാറിന്റെ ഒാട്ടോറിക്ഷ വിളിച്ച യുവതി ആശുപത്രിയിൽ പോയതിന് ശേഷം തന്നെ കുമ്പഴയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഇയാൾ ഓട്ടോറിക്ഷ അട്ടച്ചാക്കൽ ഭാഗത്തേക്ക് ഒാടിച്ചു. ഇടയ്ക്കുവച്ച് മറ്റൊരാൾ കയറി . ഇയാളെ ഒാട്ടോ ഒാടിക്കാനേൽപിച്ച ശേഷം വിജിത് കുമാർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോന്നി പൊലീസ് സബ്ബ് ഇൻസ്പക്ടർ ബിനു,സജിൻ, പ്രകാശ്,സുനിൽ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു അന്വേഷണം. ഒപ്പമുണ്ടായിരുന്ന ആളെ തെരയുന്നുണ്ട്.